അത്താഴത്തിനെത്താത്ത ആണ്‍മക്കൾ

കേരളത്തെ ഏറ്റവും അസ്വസ്ഥമാക്കുന്ന വാര്‍ത്തയാണ് അതിവേഗം വ്യാപിക്കുന്ന മയക്കുമരുന്നുപയോഗം. അത്തരക്കാരെ പഴിപറയുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിനുമുമ്പ് വീട്ടിലെ അത്താഴമേശയിലേക്കു നോക്കൂ. ആരെങ്കിലും എത്താനുേ?ാ?

അടിമകളുടെയും ഉടമകളുടെയും അടുത്ത തലമുറയെങ്കിലും ഒരു മേശയ്ക്കു ചുറ്റുമിരുന്ന് അത്താഴ മു ണ്ണുന്ന ദിന ത്തെ ക്കു റിച്ചു
താന്‍ സ്വപ്നം കാണുന്നുവെന്ന് 1963ലാണ്
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയര്‍ വാഷിംഗ്ടണില്‍ നട ത്തിയ വിഖ്യാതപ്രസം ഗ ത്തില്‍
പറഞ്ഞത്. കറുത്തവരോടുള്ള വര്‍ണവിവേചന
ത്തിന്‍റെ കാലത്തായിരുന്നു അദേഹത്തിന്‍റെ പ്ര
സംഗം. ആരും പ്രസംഗിക്കുന്നില്ലെങ്കിലും ഇന്നു
കേരളത്തിലെ നിരവധി കുടുംബങ്ങള്‍ക്ക് ഒരു
സ്വപ്നമുണ്ട്; അടുത്ത തലമുറയെങ്കിലും ഒരു
മേശയ്ക്കു ചുറ്റുമിരുന്ന് അത്താഴമുണ്ണുന്ന ദിന
ത്തെക്കുറിച്ച്. പകലെപ്പോഴോ വീടുവിട്ടു പോ
കുന്ന ആണ്‍മക്കള്‍ അത്താഴത്തിനെത്താത്ത
രാത്രി ക ളി ലൂടെ യാണ് ആയി ര ക്ക ണ ക്കിനു
വീടു കള്‍ കട ന്നു പോ കു ന്നത്. തങ്ങ ളുടെ
ആണ്‍മക്കള്‍ എവിടേക്കാണ് പോകുന്നതെന്ന്
മാതാപിതാക്കള്‍ക്കും അറിയില്ല. പാതിരാത്രിയില്‍ എപ്പോ ഴെ ങ്കിലും കയ റി വ രു ന്ന വരില്‍
വലിയൊരു വിഭാഗത്തെ ഒരുന്മാദം ബാധിച്ചി
ട്ടുണ്ട്; മയക്കുമരുന്നെന്ന കൊല്ലുന്ന ഉന്മാദം.
ബീഡിയില്‍ തിരുകി ഒളിച്ചിരുന്നു വലിച്ച
ഇടുക്കി ഗോള്‍ഡെന്നറിയപ്പെട്ടിരുന്ന കഞ്ചാവിന്‍റെ
കാലമൊക്കെ പഴയൊരു ബ്ലാക് ആൻഡ് വൈറ്റ്
ചിത്രംപോലെ അനാകര്‍ഷകമായി. ഹെറോയ്ന്‍,
ഹാഷിഷ്, കൊക്കെയ്ന്‍ എന്നിവയും കടന്ന്
എല്‍എസ്ഡി, എംഡിഎംഎ എന്നിവയിലെത്തി
കാര്യങ്ങള്‍. മൊബൈലില്‍ ഒന്നു നൊടിച്ചാല്‍
സാധനം വീട്ടിലെത്തും. സാധാരണക്കാര്‍ക്കു
കയറാനാവാത്ത ഓണ്‍ലൈന്‍ അധോലോകമായ ഡാര്‍ക്ക് വെബിലൂടെയും ലഹരി ഇട
പാടുകള്‍ സജീവമായി. രണ്ടു വര്‍ഷത്തി
നിടെ മയക്കുമരുന്നുമായി പിടിയിലായവരില്‍
രണ്ടായിരത്തിലധികം പേരുടെ പ്രായം 21ല്‍
താഴെയാണെന്നു മറക്കണ്ട. ഇതേ പ്രായത്തില്‍
മയക്കുമരുന്നുപയോഗിക്കുകയും വിപണനം
നടത്തുകയും ചെയ്യുന്നവരില്‍ പിടിക്കപ്പെടാത്ത
വരുടെ എണ്ണമോ? ഇതിലും എത്രയെത്ര ഇരട്ടി.
എക്സൈസിനു കീഴിലുള്ള കൗണ്‍സിലിംഗ്
സെന്‍ററുകളില്‍ മാത്രം കഴിഞ്ഞ നാലു വര്‍ഷ
ത്തിനിടെ ആയിരത്തിലേറെ കുട്ടികളെത്തി.
ഇതിന്‍റെ എത്രയോ ഇര ട്ടി കുട്ടി ക ളെ യാണ്
ആരുമറിയാതെ സ്വകാര്യ ചികിത്സാകേന്ദ്രങ്ങ
ളിലെത്തിച്ചിട്ടുള്ളത്. അതിലുമെത്രയധികമാണ്
ഇനിയും ചികിത്സയ്ക്കെത്താതെ മയങ്ങിനട
ക്കുന്നവര്‍. വീട്ടില്‍ അത്താഴത്തിനെത്താത്ത
ആണ്‍മക്കളെല്ലാം മയക്കുമരുന്നിനടിമകളാണെന്നല്ല; പക്ഷേ, അങ്ങനെ വീട്ടിലെത്താത്ത
വരില്‍ വലിയൊരു വിഭാഗം മയക്കുമരുന്ന്
ഉപയോഗിക്കുന്നവരാണെന്ന് പൊലീസിനും
നമുക്കുമറിയാം. അതില്‍ നമ്മുടെ വീട്ടില്‍നിന്ന് ആരെങ്കിലുമുണ്ടോയെന്നേ ഉറപ്പാക്കാ
നുള്ളൂ. ഇല്ലാതിരിക്കട്ടെ.
ആണ്‍കു ട്ടി ക ളുടെ അത്ര യി ല്ലെ ങ്കിലും
പെണ്‍കുട്ടികളും മയക്കുമരുന്നു മാഫിയയുടെ
വലയിലായിക്കഴിഞ്ഞു. രണ്ടു മാസം മുമ്പാ
ണ് തലശേരിയില്‍ എട്ടാം ക്ലാസുകാരിയെ
ലഹരിമാഫിയ വിതരണത്തിനുപയോഗിച്ചത്.
യുവാക്കളോടൊപ്പം മയക്കുമരുന്നുകടത്തിനു
പിടി യി ലായ പെണ്‍കു ട്ടി ക ളിലേ റെയും
ഉന്നതവിദ്യാ ഭ്യാസം നേടി യ വ രാ ണെന്നും
മറ ക്ക രു ത ്. ആണാ യാലും പെണ്ണാ യാലും
മയക്കുമരുന്നില്‍ അകപ്പെട്ടാല്‍ തിരിച്ചുകൊണ്ടു വ രു ന്നത ് അത്ര എളു പ്പ മ ല്ല. ഏറ്റവും
കൗതുകകരമായ കാര്യം, മയക്കുമരുന്നിനു
പിടിയിലാകുന്നതിനു തലേന്നു വരെ അവര്‍
മയക്കുമരുന്ന് ഉപയോഗിക്കുമെന്ന് കുടുംബ
ത്തിലുള്ള ഒരാള്‍ക്കും അറി യില്ലായി രുന്നു
എന്നതാണ്.
മയക്കുമരുന്നു കഴിക്കാന്‍ പോകുകയാണെന്നു പറഞ്ഞിട്ടല്ല മക്കള്‍ വീട്ടില്‍നിന്നിറങ്ങു
ന്നത്. പക്ഷേ, ഇത്തിരി ജാഗ്രതയുണ്ടെങ്കില്‍
അതു തിരിച്ചറിയാമെന്നാണ് ഡോക്ടര്‍മാരുടെ
അഭിപ്രായം. അകാരണമായ ദേഷ്യവും ആക്രമണസ്വഭാവവും വൈകിയുറങ്ങുന്നതും വൈകി
എഴുന്നേല്ക്കുന്നതും വീട്ടുകാരില്‍നിന്ന് ഒഴിഞ്ഞുമാറി നട ക്കു ന്നതും കൃത്യസ മ യത്തു
വീട്ടിലെത്താത്തതുമൊക്കെ ലക്ഷണങ്ങളാണ്.
ആലോചിച്ചുനോക്കൂ, വീട്ടിലറിയിച്ചുമാത്രം
പുറ ത്തു പോ കു കയും, അത്താ ഴ ത്തിനും
പ്രാര്‍ഥനയ്ക്കും വീട്ടില്‍ ഉണ്ടായിരിക്കുകയും
ചെയ്യുന്ന ഒരു കുഞ്ഞുപോലും മയക്കുമരു
ന്നിനടിമയായിട്ടുണ്ടോ? വീട്ടില്‍നിന്നു പോ
യവരെയൊക്കെ ഇരുട്ടുംമുമ്പ് തിരിച്ചുവിളി
ക്കാന്‍ ഇന്നാണു സമയം. അത്താഴമേശയ്ക്കു
ചുറ്റുമുള്ള കസേരകളില്‍ ഒന്നുപോലും ഒഴിഞ്ഞുകിടക്കരുത്.