Blogs

പിതൃവേദിയുടെ തുടക്കം

മാതൃജ്യോതിസിന്‍റെ സമ്മേളനം കഴിഞ്ഞപ്പോള്‍ ഒരമ്മച്ചി വന്നുപറഞ്ഞു: ഞങ്ങള്‍ മാത്രം ഇങ്ങനെ സംഘടിച്ചതുകൊണ്ട് എന്തു മാറ്റം വരാനാണ്? കുടുംബത്തില്‍ മാറ്റം വരണമെങ്കില്‍ പുരുഷന്മാര്‍ സംഘടിക്കണം. അവര്‍ക്കാണ് ക്ലാസുകള്‍ കൊടുക്കേണ്ടത്. 1982സെപ്റ്റംബറില്‍ മാതൃജ്യോതിസിന്‍റെ രണ്ടാം വാര്‍ഷികസമ്മേളനം. എസ്ബി കോളജിലെ ആര്‍ച്ചുബിഷപ്പ് കാവുകാട്ട് ഹാളിലാണ് നടക്കുന്നത്. രണ്ടായിരത്തിലധികം മാതാക്കള്‍ സംബന്ധിച്ച സമ്മേളനം. 1980 സെപ്റ്റംബര്‍ 20നാണല്ലോ മാതാക്കളുടെ സംഘടന രൂപംകൊണ്ടത്. സമ്മേളനം കഴിഞ്ഞ് ഭാരവാഹികളും ഏതാനും അമ്മമാരുമായി സംസാരിച്ചുകൊണ്ട് ഞാന്‍ പുറത്തു നില്‍ക്കുകയായിരുന്നു. അതിനിടയില്‍…
Read More

സാഭിമാനം സഭയോടൊത്ത്

പിതൃവേദി നമ്മുടെ ഇടവകകളിലെ പിതാക്കന്മാര്‍ക്ക് ഒന്നിക്കാനും പ്രാര്‍ഥനാപൂര്‍വം ചിന്തിക്കാനും അനുഭവങ്ങള്‍ പങ്കുവെക്കാനും തിരുക്കുടുംബത്തിന്‍റെ പാതയില്‍ കൂടുതല്‍ ഉത്സാഹത്തോടെ വളരാനുമുള്ള സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും സ്നേഹത്തിന്‍റെയും വേദിയാകട്ടെ. (കര്‍ദിനാള്‍ ആന്‍റണി പടിയറ (പിതൃവേദി സ്ഥാപകപിതാവ്) പിതൃവേദി റൂബി ജൂബിലി ആഘോഷിക്കുമ്പോള്‍ മുമ്പോട്ടു വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആശയം ‘സാഭിമാനം സഭയോടൊത്ത്’ എന്നതാണ്. കഴിഞ്ഞ 40 വര്‍ഷം പിതൃവേദി പ്രസ്ഥാനം അതേ ലക്ഷ്യത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരുന്നത്. റൂബി ജൂബിലിയില്‍ എത്തിനില്ക്കുമ്പോഴും, വെല്ലുവിളികള്‍ നേരിടാന്‍ കുടുംബങ്ങളെ…
Read More

പിതൃദൗത്യവും പിതൃവേദിയും

എന്‍റെ അപ്പന്‍ കൊണ്ട വെയിലായിരുന്നു എന്‍റെ തണല്‍ എന്ന് ഒരു മകന്‍ കുറിക്കുമ്പോള്‍, അംഗീകരിക്കപ്പെടുന്ന പിതൃത്വത്തിന്‍റെ ആനന്ദം എത്ര വലുതാണ്! മനുഷ്യചരിത്രത്തോളം പഴക്കമുള്ളതും അടിസ്ഥാനപരമായ ബന്ധത്തെ സൂചിപ്പിക്കുന്നതുമായ വാക്കാണ് പിതാവ്. മാനവസംസ്കാരത്തിന്‍റെയും ചരിത്രത്തിന്‍റെയും അടിസ്ഥാനഘടകങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്ന ഒരു പദം. ഉത്ഭവത്തിന്‍റെ ഉറവിടങ്ങളെ തളളിപ്പറയുന്നവര്‍ക്ക് ഉറപ്പുള്ള ഭാവി അന്യമാകും; ഓര്‍മകളുടെ അവശേഷിപ്പുകളില്ലാതെ അവര്‍ കാലയവനികയ്ക്കുള്ളില്‍ മറയും. ഉറവിട ബോധ്യങ്ങളാണ് അര്‍ഥപൂര്‍ണമായ ഒരു ജീവനസാധ്യത നമുക്കൊരുക്കുന്നത്. മാതൃത്വത്തെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകള്‍ക്കിടയില്‍ പിതൃത്വം…
Read More

മനുഷ്യരില്‍ നിക്ഷേപിക്കുക

ദരിദ്രനിലേക്ക് സദാ തുറന്നുവെച്ച കണ്ണിന്‍റെ പേരായിരുന്നു യേശു. യേശുവിനെക്കുറിച്ച് എണ്ണിയാല്‍ തീരാത്ത അപദാനങ്ങളുണ്ട്. ലുത്തിനിയ പ്രാര്‍ഥനകണക്കെ എന്തുമാത്രം കാര്യങ്ങളാണ് അവന്‍റെ മേല്‍ സ്നേഹത്തോടെ ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നത്. അതിലേറ്റവും പ്രധാനപ്പെട്ടത്, അപരനുവേണ്ടിയുള്ള നരന്‍ എന്ന പ്രയോഗമാണ്. എവിടെയൊക്കെ മനുഷ്യന്‍ ഈ അപരനെ ഗൗരവമായിട്ടെടുക്കുന്നുവോ, അപരനു വേണ്ടി തന്‍റെ ജീവിതം അര്‍പ്പിക്കുന്നുവോ അവിടെയൊക്കെ യേശുവിനെ വെളിപ്പെട്ടുകിട്ടുന്നത് യേശുഭാവനയിലേക്ക് നമ്മുടെ ഭാവന ഉണരുന്നത്, ഈയൊരു ധ്യാനത്തിന്‍റെ പശ്ചാത്തലത്തിലാണ്. യേശുവിനെപ്പോലെ രൂപപ്പെടുക എന്നതോ, നമ്മള്‍ അവിടെയെത്തുകയോ…
Read More

സാക്ഷ്യങ്ങളുടെ സിംഫണിയായി മാറേണ്ട സഭ

ഹയരാർക്കി കേന്ദ്രീകൃത സഭയില്‍ നിന്ന് ദൈവജന കേന്ദ്രീകൃതമായ സഭയിലേക്കുള്ള വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് സാധിച്ചെങ്കിലും, സഭയില്‍ ഇപ്പോഴും കേള്‍ക്കപ്പെടാതെ പോകുന്ന സ്വരങ്ങളുണ്ട് എന്ന് ഫ്രാന്‍സിസ് പാപ്പാ പറയുന്നു. “ആത്മാവ് സഭയോടു പറയുന്നതെന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ” (വെളി. 2:11). സഭാചരിത്രത്തില്‍ പുത്തന്‍ പന്തക്കുസ്തയെന്നു വിശേഷിപ്പിക്കപ്പെട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് 60 വര്‍ഷങ്ങള്‍ക്കു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പാ സഭാജീവിതത്തിന് പുതിയ ദിശാബോധം നല്കാന്‍ ശ്രമിക്കുന്നു.2020 മാര്‍ച്ച് ഏഴിനാണ് പാപ്പാ…
Read More

മാറുന്ന സഭയും മാറ്റത്തിന്‍റെ ചിത്രങ്ങളും

ആഗോള കത്തോലിക്കാസഭയിലെ പതിനാറാമത് സിനഡിന്‍റെ ഓരോ ദിവസത്തെയും വാര്‍ത്താസമ്മേളനങ്ങളില്‍ മാധ്യമപ്രതിനിധികള്‍ നിരന്തരമുയര്‍ത്തിയ ചോദ്യങ്ങള്‍ യൂറോപ്യന്‍ പശ്ചാത്തലത്തിലുള്ളവയായിരുന്നു. ഒക്ടോബര്‍ നാലാം തീയതി വി. ഫ്രാന്‍സിസ് അസീസിയുടെ തിരുനാളില്‍, പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ നാമഹേതുകതിരുനാള്‍ ആഘോഷിച്ചുകൊണ്ട് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച ആഗോള സിനഡ്, മൂന്നാമത്തെആഴ്ചയിലെത്തിയപ്പോള്‍ വത്തിക്കാന്‍ മാധ്യമവിഭാഗം മേധാവി പൗളോ റുഫിന്‍ മാധ്യമങ്ങള്‍ക്കു നല്കിയ മറുപടി ഇതായിരുന്നു: ‘ഏറെ ബഹുമാനത്തോടെ പറയട്ടെ, നിങ്ങളുടെ ചോദ്യങ്ങളിലെല്ലാം ഒരു പ്രശ്നമുണ്ട്. അത് ഇതാണ്;…
Read More

അത്താഴത്തിനെത്താത്ത ആണ്‍മക്കൾ

കേരളത്തെ ഏറ്റവും അസ്വസ്ഥമാക്കുന്ന വാര്‍ത്തയാണ് അതിവേഗം വ്യാപിക്കുന്ന മയക്കുമരുന്നുപയോഗം. അത്തരക്കാരെ പഴിപറയുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിനുമുമ്പ് വീട്ടിലെ അത്താഴമേശയിലേക്കു നോക്കൂ. ആരെങ്കിലും എത്താനുേ?ാ? അടിമകളുടെയും ഉടമകളുടെയും അടുത്ത തലമുറയെങ്കിലും ഒരു മേശയ്ക്കു ചുറ്റുമിരുന്ന് അത്താഴ മു ണ്ണുന്ന ദിന ത്തെ ക്കു റിച്ചു താന്‍ സ്വപ്നം കാണുന്നുവെന്ന് 1963ലാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയര്‍ വാഷിംഗ്ടണില്‍ നട ത്തിയ വിഖ്യാതപ്രസം ഗ ത്തില്‍ പറഞ്ഞത്. കറുത്തവരോടുള്ള വര്‍ണവിവേചന ത്തിന്‍റെ കാലത്തായിരുന്നു അദേഹത്തിന്‍റെ…
Read More

ഒടുക്കം വരെയും പിടിത്തം വേണം

ജെ. മണക്കുന്നേല്‍ കുമ്പസാരവും കുര്‍ബാനയും കൂടെക്കൂടെ കിട്ടുന്നതില്‍ ആശ്വസിക്കാനും, അങ്ങേ ലോകത്ത്‌ സ്ഥിരനിക്ഷേപം നടത്താനും ഉപദേശിച്ച മടങ്ങാനൊരുങ്ങവേ, എന്റെ കൈപിടിച്ചു മുത്തിയ അമ്മയുടെ കണ്ണീരു വീണെന്റെ കൈയും കരളും പൊള്ളിപ്പോയി! വൃദ്ധസദനത്തിലെ വല്യമ്മ വിങ്ങിപ്പൊട്ടി വിറയലോടെ പറഞ്ഞു: “എല്ലാരുമൊക്കെയുണ്ടെങ്കിലും ആര്‍ക്കു മിപ്പോള്‍ എന്നെ വേണ്ട! ” ഒരു കാലത്ത് നല്ല പിടിപാടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു ഭര്‍ത്താവ്. അധ്യാപകനിയമനം ലഭിച്ചിട്ടും അതിനൊന്നും വിടാതെ, തന്നെ വീട്ടില്‍ പിടിച്ചിരുത്തിയ ഭര്‍ത്താവിനോടുള്ള പരിഭവം ഒരുവശത്ത്!…
Read More

800 കോടിയുടെ ക്രിസ്തുമസ്

ജോസ് ആന്‍ഡ്രൂസ് പലയിടത്തും നക്ഷത്രങ്ങള്‍ തെളിഞ്ഞുതുടങ്ങി. ശാന്തമായ ഒരു രാത്രിയുടെ ഓര്‍മയുമായി നമ്മള്‍ വീണ്ടുമൊരു പുല്‍ക്കൂടിനു ചുറ്റുമിരിക്കാന്‍ ഇനി ദിവസങ്ങളേയുള്ളൂ. നെഞ്ചിലെ അണയാത്ത നെരിപ്പോടുകളിലേക്ക് ഒരു തണുത്ത കാറ്റ് മാലാഖമാരെയും കൂട്ടി വരുന്നു. ഒരു പാതിരാ കുര്‍ബാന ചൊല്ലി 2022 വിടപറയുകയാണ്. ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞവരില്‍ പലരും ഹാപ്പി ക്രിസ്തുമസ് പറയാതെ പോയി. അവരുടെ പ്രിയപ്പെട്ടവരുടെ വീടുകള്‍ക്കു മുകളിലും സമാധാനത്തിൻ്റെ ഗായകസംഘമെത്തട്ടെ. സങ്കടങ്ങളുടെ, നിരാശകളുടെ, ഇല്ലായ്മകളുടെ, വിശപ്പിൻ്റെ, തണുപ്പിൻ്റെ,…
Read More

കുടുംബത്തിന് സൗഖ്യത്തിൻ്റെ സുവിശേഷം

റവ. ഡോ. തോമസ് വള്ളിയാനിപ്പുറം കുടുംബത്തിന് സൗഖ്യത്തിൻ്റെ സുവിശേഷം യഥാര്‍ഥ സ്‌നേഹവും കരുണയുമാണ് സൗഖ്യം നല്കുന്നത്. മാതാപിതാക്കളും മക്കളും ഗാഢമായ സ്‌നേഹത്തില്‍ അന്യോന്യം ചേര്‍ത്തു പിടിക്കുന്നവരായാല്‍ കുടുംബത്തില്‍ ആരോഗ്യവും ആനന്ദവും പുലരും. രോഗശമനവും (cure) സൗഖ്യവും (healing) തമ്മില്‍ കാതലായ വ്യത്യാസമുണ്ട്. വൈദ്യന് വിദഗ്ധ ചികിത്സയിലൂടെ രോഗശമനം വരുത്താനും രോഗവിമുക്തി നല്കാനും കഴിഞ്ഞെന്നുവരും. എന്നാല്‍ മനുഷ്യൻ്റെ മാനസികവും വൈകാരികവും ആത്മീയവുമായ തലങ്ങളെ അയാള്‍ക്കു സ്പര്‍ശിക്കാന്‍ സാധിച്ചെന്നു വരില്ല. ‘സൗഖ്യം’ എന്ന…
Read More