Latest magazine post

പിതൃവേദിയുടെ തുടക്കം

മാതൃജ്യോതിസിന്‍റെ സമ്മേളനം കഴിഞ്ഞപ്പോള്‍ ഒരമ്മച്ചി വന്നുപറഞ്ഞു: ഞങ്ങള്‍ മാത്രം ഇങ്ങനെ സംഘടിച്ചതുകൊണ്ട് എന്തു മാറ്റം വരാനാണ്? കുടുംബത്തില്‍ മാറ്റം വരണമെങ്കില്‍ പുരുഷന്മാര്‍ സംഘടിക്കണം. അവര്‍ക്കാണ് ക്ലാസുകള്‍ കൊടുക്കേണ്ടത്. 1982സെപ്റ്റംബറില്‍ മാതൃജ്യോതിസിന്‍റെ രണ്ടാം വാര്‍ഷികസമ്മേളനം. എസ്ബി കോളജിലെ ആര്‍ച്ചുബിഷപ്പ് കാവുകാട്ട് ഹാളിലാണ് നടക്കുന്നത്. രണ്ടായിരത്തിലധികം മാതാക്കള്‍ സംബന്ധിച്ച സമ്മേളനം. 1980 സെപ്റ്റംബര്‍ 20നാണല്ലോ മാതാക്കളുടെ സംഘടന രൂപംകൊണ്ടത്. സമ്മേളനം കഴിഞ്ഞ് ഭാരവാഹികളും ഏതാനും അമ്മമാരുമായി സംസാരിച്ചുകൊണ്ട് ഞാന്‍ പുറത്തു നില്‍ക്കുകയായിരുന്നു. അതിനിടയില്‍…
Read More

സാഭിമാനം സഭയോടൊത്ത്

പിതൃവേദി നമ്മുടെ ഇടവകകളിലെ പിതാക്കന്മാര്‍ക്ക് ഒന്നിക്കാനും പ്രാര്‍ഥനാപൂര്‍വം ചിന്തിക്കാനും അനുഭവങ്ങള്‍ പങ്കുവെക്കാനും തിരുക്കുടുംബത്തിന്‍റെ പാതയില്‍ കൂടുതല്‍ ഉത്സാഹത്തോടെ വളരാനുമുള്ള സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും സ്നേഹത്തിന്‍റെയും വേദിയാകട്ടെ. (കര്‍ദിനാള്‍ ആന്‍റണി പടിയറ (പിതൃവേദി സ്ഥാപകപിതാവ്) പിതൃവേദി റൂബി ജൂബിലി ആഘോഷിക്കുമ്പോള്‍ മുമ്പോട്ടു വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആശയം ‘സാഭിമാനം സഭയോടൊത്ത്’ എന്നതാണ്. കഴിഞ്ഞ 40 വര്‍ഷം പിതൃവേദി പ്രസ്ഥാനം അതേ ലക്ഷ്യത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരുന്നത്. റൂബി ജൂബിലിയില്‍ എത്തിനില്ക്കുമ്പോഴും, വെല്ലുവിളികള്‍ നേരിടാന്‍ കുടുംബങ്ങളെ…
Read More

പിതൃദൗത്യവും പിതൃവേദിയും

എന്‍റെ അപ്പന്‍ കൊണ്ട വെയിലായിരുന്നു എന്‍റെ തണല്‍ എന്ന് ഒരു മകന്‍ കുറിക്കുമ്പോള്‍, അംഗീകരിക്കപ്പെടുന്ന പിതൃത്വത്തിന്‍റെ ആനന്ദം എത്ര വലുതാണ്! മനുഷ്യചരിത്രത്തോളം പഴക്കമുള്ളതും അടിസ്ഥാനപരമായ ബന്ധത്തെ സൂചിപ്പിക്കുന്നതുമായ വാക്കാണ് പിതാവ്. മാനവസംസ്കാരത്തിന്‍റെയും ചരിത്രത്തിന്‍റെയും അടിസ്ഥാനഘടകങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്ന ഒരു പദം. ഉത്ഭവത്തിന്‍റെ ഉറവിടങ്ങളെ തളളിപ്പറയുന്നവര്‍ക്ക് ഉറപ്പുള്ള ഭാവി അന്യമാകും; ഓര്‍മകളുടെ അവശേഷിപ്പുകളില്ലാതെ അവര്‍ കാലയവനികയ്ക്കുള്ളില്‍ മറയും. ഉറവിട ബോധ്യങ്ങളാണ് അര്‍ഥപൂര്‍ണമായ ഒരു ജീവനസാധ്യത നമുക്കൊരുക്കുന്നത്. മാതൃത്വത്തെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകള്‍ക്കിടയില്‍ പിതൃത്വം…
Read More

മനുഷ്യരില്‍ നിക്ഷേപിക്കുക

ദരിദ്രനിലേക്ക് സദാ തുറന്നുവെച്ച കണ്ണിന്‍റെ പേരായിരുന്നു യേശു. യേശുവിനെക്കുറിച്ച് എണ്ണിയാല്‍ തീരാത്ത അപദാനങ്ങളുണ്ട്. ലുത്തിനിയ പ്രാര്‍ഥനകണക്കെ എന്തുമാത്രം കാര്യങ്ങളാണ് അവന്‍റെ മേല്‍ സ്നേഹത്തോടെ ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നത്. അതിലേറ്റവും പ്രധാനപ്പെട്ടത്, അപരനുവേണ്ടിയുള്ള നരന്‍ എന്ന പ്രയോഗമാണ്. എവിടെയൊക്കെ മനുഷ്യന്‍ ഈ അപരനെ ഗൗരവമായിട്ടെടുക്കുന്നുവോ, അപരനു വേണ്ടി തന്‍റെ ജീവിതം അര്‍പ്പിക്കുന്നുവോ അവിടെയൊക്കെ യേശുവിനെ വെളിപ്പെട്ടുകിട്ടുന്നത് യേശുഭാവനയിലേക്ക് നമ്മുടെ ഭാവന ഉണരുന്നത്, ഈയൊരു ധ്യാനത്തിന്‍റെ പശ്ചാത്തലത്തിലാണ്. യേശുവിനെപ്പോലെ രൂപപ്പെടുക എന്നതോ, നമ്മള്‍ അവിടെയെത്തുകയോ…
Read More

സാക്ഷ്യങ്ങളുടെ സിംഫണിയായി മാറേണ്ട സഭ

ഹയരാർക്കി കേന്ദ്രീകൃത സഭയില്‍ നിന്ന് ദൈവജന കേന്ദ്രീകൃതമായ സഭയിലേക്കുള്ള വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് സാധിച്ചെങ്കിലും, സഭയില്‍ ഇപ്പോഴും കേള്‍ക്കപ്പെടാതെ പോകുന്ന സ്വരങ്ങളുണ്ട് എന്ന് ഫ്രാന്‍സിസ് പാപ്പാ പറയുന്നു. “ആത്മാവ് സഭയോടു പറയുന്നതെന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ” (വെളി. 2:11). സഭാചരിത്രത്തില്‍ പുത്തന്‍ പന്തക്കുസ്തയെന്നു വിശേഷിപ്പിക്കപ്പെട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് 60 വര്‍ഷങ്ങള്‍ക്കു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പാ സഭാജീവിതത്തിന് പുതിയ ദിശാബോധം നല്കാന്‍ ശ്രമിക്കുന്നു.2020 മാര്‍ച്ച് ഏഴിനാണ് പാപ്പാ…
Read More

മാറുന്ന സഭയും മാറ്റത്തിന്‍റെ ചിത്രങ്ങളും

ആഗോള കത്തോലിക്കാസഭയിലെ പതിനാറാമത് സിനഡിന്‍റെ ഓരോ ദിവസത്തെയും വാര്‍ത്താസമ്മേളനങ്ങളില്‍ മാധ്യമപ്രതിനിധികള്‍ നിരന്തരമുയര്‍ത്തിയ ചോദ്യങ്ങള്‍ യൂറോപ്യന്‍ പശ്ചാത്തലത്തിലുള്ളവയായിരുന്നു. ഒക്ടോബര്‍ നാലാം തീയതി വി. ഫ്രാന്‍സിസ് അസീസിയുടെ തിരുനാളില്‍, പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ നാമഹേതുകതിരുനാള്‍ ആഘോഷിച്ചുകൊണ്ട് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച ആഗോള സിനഡ്, മൂന്നാമത്തെആഴ്ചയിലെത്തിയപ്പോള്‍ വത്തിക്കാന്‍ മാധ്യമവിഭാഗം മേധാവി പൗളോ റുഫിന്‍ മാധ്യമങ്ങള്‍ക്കു നല്കിയ മറുപടി ഇതായിരുന്നു: ‘ഏറെ ബഹുമാനത്തോടെ പറയട്ടെ, നിങ്ങളുടെ ചോദ്യങ്ങളിലെല്ലാം ഒരു പ്രശ്നമുണ്ട്. അത് ഇതാണ്;…
Read More