പുതിയനിയമത്തിലെ കുടുംബദർശനം

കുടുംബത്തിന്‍റെ രൂപാന്തരീകരണം

യേശുവിന്‍റെ അനുയായികള്‍ വിശുദ്ധ ചൈതന്യത്തോടെ ഒന്നുചേര്‍ന്ന് കൂട്ടായ്മയായി ജീവിക്കേണ്ട കുടുംബത്തില്‍ നിരന്തരം നടക്കേണ്ട ദൈവാനുഭവമാണ് രൂപാന്തരീകരണം. യേശുവിന്‍റെ ജീവിതത്തിലെ സുപ്രധാന സംഭവമാണ് താബോര്‍മലയിലെ രൂപാന്തരീകരണം (മത്താ.17:1-8). താബോര്‍മലയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശുവിന്‍റെ മുഖവും വസ്ത്രങ്ങളും സൂര്യതേജസോടെ വെട്ടിത്തിളങ്ങി; പ്രകാശം പോലെ ധവളമായി. യേശുവിന്‍റെ ദൈവത്വം വെളിപ്പെടുത്തുന്ന സംഭവം മാത്രമല്ല ഇത്. യേശുവിന് നിശ്ചയദാര്‍ഢ്യവും ദൗത്യബോധവും ജീവിതസമര്‍പ്പണവും നല്കുന്ന സംഭവം കൂടിയാണ് ഈ തേജസ്കരണം. യേശുവിന്‍റെ അനുയായികള്‍ വിശുദ്ധ ചൈതന്യത്തോടെ ഒന്നുചേര്‍ന്ന് കൂട്ടായ്മയായി…
Read More