പിതൃവേദിയുടെ തുടക്കം
മാതൃജ്യോതിസിന്‍റെ സമ്മേളനം കഴിഞ്ഞപ്പോള്‍ ഒരമ്മച്ചി വന്നുപറഞ്ഞു: ഞങ്ങള്‍ മാത്രം ഇങ്ങനെ സംഘടിച്ചതുകൊണ്ട് എന്തു മാറ്റം വരാനാണ്? കുടുംബത്തില്‍ മാറ്റം വരണമെങ്കില്‍ പുരുഷന്മാര്‍ സംഘടിക്കണം. അവര്‍ക്കാണ് ക്ലാസുകള്‍ കൊടുക്കേണ്ടത്. 1982സെപ്റ്റംബറില്‍ മാതൃജ്യോതിസിന്‍റെ രണ്ടാം വാര്‍ഷികസമ്മേളനം. എസ്ബി കോളജിലെ ആര്‍ച്ചുബിഷപ്പ് കാവുകാട്ട് ഹാളിലാണ് നടക്കുന്നത്. രണ്ടായിരത്തിലധികം മാതാക്കള്‍ സംബന്ധിച്ച സമ്മേളനം. 1980 സെപ്റ്റംബര്‍ 20നാണല്ലോ മാതാക്കളുടെ സംഘടന രൂപംകൊണ്ടത്. സമ്മേളനം കഴിഞ്ഞ് ഭാരവാഹികളും ഏതാനും അമ്മമാരുമായി സംസാരിച്ചുകൊണ്ട് ഞാന്‍ പുറത്തു നില്‍ക്കുകയായിരുന്നു. അതിനിടയില്‍…