യഹൂദമതത്തില്‍ ജനിച്ചു വളര്‍ന്ന, നടനും ഹാസ്യതാരവുമായ ഗാഡ് എല്‍മാലേഹ് മാമോദീസാ സ്വീകരിച്ച് കത്തോലിക്കാ സഭയില്‍ അംഗമായി. ഫ്രഞ്ച് പൗരനാണ്. പരിശുദ്ധ കന്യകാമറിയമാണ് തൻ്റെ മാനസാന്തരത്തില്‍ നിര്‍ണായക പങ്കുവഹിച്ചതെന്ന് ഒരു അഭിമുഖത്തില്‍ അദേഹം പറഞ്ഞു. പാരീസില്‍ ദൈവശാസ്ത്രം പഠിച്ചിട്ടുള്ള എല്‍മാലേഹ്, വിശ്വാസമാറ്റത്തോടെ പേര് ജോണ്‍ മേരി എന്നാക്കി. ഫ്രാന്‍സിലെ കത്തോലിക്കരില്‍ ബഹുഭൂരിപക്ഷവും തങ്ങളുടെ വിശ്വാസത്തെക്കുറിച്ചു പരസ്യമായി സംസാരിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നു എല്‍മാലേഹ് വെളിപ്പെടുത്തി.