ഡോ. ജോസ് മരിയദാസ് ഒ.ഐ.സിയ്ക്ക് വചന സര്‍ഗപ്രതിഭാ പുരസ്‌കാരം

ഈ വര്‍ഷത്തെ കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ വചന സര്‍ഗപ്രതിഭാ പുരസ്കാരം റവ. ഡോ. ജോസ് മരിയദാസ് ഒ.ഐ.സിയ്ക്ക്. ചിന്തേര് എന്ന നോവലിനാണ് അവാര്‍ഡ്. ഡോ. ഷെവ. പ്രീമുസ് പെരിഞ്ചേരി, സി. തെരേസ് ആലഞ്ചേരി, ഡോ.ജോണ്‍സണ്‍ പുതുശേരി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. സുവിശേഷ വിവരണങ്ങളുമായി സമരസപ്പെടുത്തി, ജോനാഥന്‍ എന്ന കഥാപാത്രത്തിലൂടെ ഉദാത്തമായ ജീവിതദര്‍ശനങ്ങളിലേക്കു വായനക്കാരനെ നയിക്കുന്ന ഹൃദയഹാരിയായ നോവലാണ് ചിന്തേര്. തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള ഗ്രന്ഥകര്‍ത്താവ്, ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. എഴുത്തുകാരനും ദാര്‍ശനികനുമായ ഡോ. ജോസ് മരിയദാസിന്‍റെ പതിമൂന്നാമത്തെ പുസ്തകമാണ് ചിന്തേര്.