ഭാരത കത്തോലിക്കാ മെത്രാന്‍സംഘത്തിൻ്റെ പുതിയ അധ്യക്ഷനായി ആര്‍ച്ചു ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് തെരഞ്ഞെടുക്കപ്പെട്ടു. മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ചു ബിഷപ്പ് ജോര്‍ജ് ആന്‍റണി സ്വാമി പ്രഥമ വൈസ് പ്രസിഡന്‍റും ബത്തേരി രൂപതാ ബിഷപ്പ് ജോസഫ് മാര്‍ തോമസ് ദ്വിതീയ വൈസ് പ്രസിഡന്‍റുമാണ്. മഹാരാഷ്ട്രയിലെ വാസൈ രൂപതാ ബിഷപ്പ് ഫെലിക്സ് മച്ചാഡോ സെക്രട്ടറി ജനറലായിരിക്കും. ബാംഗ്ലൂര്‍ സെൻറ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ നടന്ന സിബിസിഐയുടെ മുപ്പത്തഞ്ചാമത്പൊ തുസമ്മേളനത്തിലായിരുന്നു പുതിയ നേതൃത്വത്തിന്‍റെ തെരഞ്ഞെടുപ്പ്. തൃശൂര്‍ അതിരൂപതാ ആര്‍ച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതാ അഡ്മിനിസ്ട്രേറ്ററുമായി സേവനം ചെയ്യുന്ന ആര്‍ച്ചുബിഷപ്പ് താഴത്ത്, അറിയപ്പെടുന്ന കാനോന്‍ നിയമവിദഗ്ധനാണ്. നിയമപാഠങ്ങളുടെ വ്യാഖ്യാനത്തിനുള്ള വത്തിക്കാന്‍ കാര്യാ ല യ ത്തില്‍ അംഗ മായ അദേഹം, മുമ്പ് കെസിബിസി പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 71കാരനായ അദേഹം 2004ല്‍ തൃശൂര്‍ അതിരൂപതാ സഹായമെത്രാനും 2007ല്‍ ആര്‍ച്ചുബിഷപ്പുമായി. ബത്തേരി സീറോ മലങ്കര രൂപതാധ്യക്ഷനായ ബിഷപ്പ് ജോസഫ് മാര്‍ തോമസ് 2010ലാണ് മെത്രാനായത്. പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയാണ്ജന്മനാട്. 2012ല്‍ മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ചുബിഷപ്പായി നിയോഗിതനായ ആര്‍ച്ചുബിഷപ്പ് ജോര്‍ജ് ആന്‍റണി സ്വാമി, നേരത്തെ വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.