admin

മുടിയനായ മടിയന്‍

“മക്കളുടെ മൂന്നു കുഞ്ഞുവയറുകളെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ടു നിറയ്ക്കാം. മുതിര്‍ന്ന മൂന്നെണ്ണത്തിന്‍റെ മുതുവയറുകള്‍ കൂടി നിറയ്ക്കണമെന്നു പറഞ്ഞാലോ? ആനപോലുള്ള ആണൊരുത്തന്‍ അനങ്ങാപ്പാറയ്ക്കു തുല്യം വീട്ടില്‍ വെറുതെയിരിക്കുമ്പോഴാ അച്ചാ, ഞാനീ വയ്യാത്ത കൈയും വെച്ച്പണിക്കു പോകുന്നത്!!” ഒടിഞ്ഞു തൂങ്ങിയ ഉണക്കച്ചുള്ളിക്കുമേല്‍ വാടിയ വെള്ളയ്ക്കാ പോലൊരു മുഖം വെച്ചപോലുള്ള പെണ്ണൊരുത്തി വിങ്ങിക്കരഞ്ഞു. കുഴതെന്നിയിട്ട് കുഴമ്പു തേച്ചു വെച്ചുകെട്ടിയ കൈയുംകൊണ്ട് പണിക്കുപോയെങ്കിലേ പനങ്കുറ്റി പോലൊരു ഭര്‍ത്താവിനും, അവന്‍റെ വൃദ്ധരായ മാതാപിതാക്കള്‍ക്കും മൂന്നു കുഞ്ഞുങ്ങള്‍ക്കും വേണ്ടി അടുപ്പുപുകയ്ക്കാനാകൂ…
Read More

കേരളത്തിലെ പലസ്തീന്‍ യുദ്ധം

നമ്മളാരും ഒരു യുദ്ധവും കണ്ടിട്ടില്ല. പൊള്ളലേറ്റ വടുക്കളൊന്നും നമ്മുടെ ദേഹത്തില്ല. ഇന്നോ നാളെയോ അല്ലെങ്കില്‍ മറ്റന്നാള്‍ ഒരു ബോംബു വീണ് നമ്മുടെ വീട് തകര്‍ന്നേക്കുമോയെന്നു ചിന്തിച്ച് നാം ആധി കൊണ്ടിട്ടില്ല. ഈ രാത്രി അവസാനത്തേതാകാന്‍ ഇടയുണ്ട് എന്നോര്‍ത്തല്ല നാം ഉറങ്ങാന്‍ കിടക്കുന്നത്. കാരണം നമ്മള്‍ ഒരു യുദ്ധഭൂമിയിലല്ല. പക്ഷേ, ഓരോ ദിവസവും ഈവിധ ചിന്തകളാല്‍ ജീവിക്കുന്ന ലക്ഷക്കണക്കിനു മനുഷ്യരുണ്ട്. ഗാസയിലും ഇസ്രായേലിലുമുള്ള ലക്ഷക്കണക്കിനു മനുഷ്യര്‍ അങ്ങനെയാണ്.അവര്‍ക്കു പരസ്പരം സംശയമാണ്. ഗാസയിലെ…
Read More

കുടുംബത്തിന്‍റെ രൂപാന്തരീകരണം

യേശുവിന്‍റെ അനുയായികള്‍ വിശുദ്ധ ചൈതന്യത്തോടെ ഒന്നുചേര്‍ന്ന് കൂട്ടായ്മയായി ജീവിക്കേണ്ട കുടുംബത്തില്‍ നിരന്തരം നടക്കേണ്ട ദൈവാനുഭവമാണ് രൂപാന്തരീകരണം. യേശുവിന്‍റെ ജീവിതത്തിലെ സുപ്രധാന സംഭവമാണ് താബോര്‍മലയിലെ രൂപാന്തരീകരണം (മത്താ.17:1-8). താബോര്‍മലയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശുവിന്‍റെ മുഖവും വസ്ത്രങ്ങളും സൂര്യതേജസോടെ വെട്ടിത്തിളങ്ങി; പ്രകാശം പോലെ ധവളമായി. യേശുവിന്‍റെ ദൈവത്വം വെളിപ്പെടുത്തുന്ന സംഭവം മാത്രമല്ല ഇത്. യേശുവിന് നിശ്ചയദാര്‍ഢ്യവും ദൗത്യബോധവും ജീവിതസമര്‍പ്പണവും നല്കുന്ന സംഭവം കൂടിയാണ് ഈ തേജസ്കരണം. യേശുവിന്‍റെ അനുയായികള്‍ വിശുദ്ധ ചൈതന്യത്തോടെ ഒന്നുചേര്‍ന്ന് കൂട്ടായ്മയായി…
Read More

പിതൃവേദിയുടെ തുടക്കം

മാതൃജ്യോതിസിന്‍റെ സമ്മേളനം കഴിഞ്ഞപ്പോള്‍ ഒരമ്മച്ചി വന്നുപറഞ്ഞു: ഞങ്ങള്‍ മാത്രം ഇങ്ങനെ സംഘടിച്ചതുകൊണ്ട് എന്തു മാറ്റം വരാനാണ്? കുടുംബത്തില്‍ മാറ്റം വരണമെങ്കില്‍ പുരുഷന്മാര്‍ സംഘടിക്കണം. അവര്‍ക്കാണ് ക്ലാസുകള്‍ കൊടുക്കേണ്ടത്. 1982സെപ്റ്റംബറില്‍ മാതൃജ്യോതിസിന്‍റെ രണ്ടാം വാര്‍ഷികസമ്മേളനം. എസ്ബി കോളജിലെ ആര്‍ച്ചുബിഷപ്പ് കാവുകാട്ട് ഹാളിലാണ് നടക്കുന്നത്. രണ്ടായിരത്തിലധികം മാതാക്കള്‍ സംബന്ധിച്ച സമ്മേളനം. 1980 സെപ്റ്റംബര്‍ 20നാണല്ലോ മാതാക്കളുടെ സംഘടന രൂപംകൊണ്ടത്. സമ്മേളനം കഴിഞ്ഞ് ഭാരവാഹികളും ഏതാനും അമ്മമാരുമായി സംസാരിച്ചുകൊണ്ട് ഞാന്‍ പുറത്തു നില്‍ക്കുകയായിരുന്നു. അതിനിടയില്‍…
Read More

സാഭിമാനം സഭയോടൊത്ത്

പിതൃവേദി നമ്മുടെ ഇടവകകളിലെ പിതാക്കന്മാര്‍ക്ക് ഒന്നിക്കാനും പ്രാര്‍ഥനാപൂര്‍വം ചിന്തിക്കാനും അനുഭവങ്ങള്‍ പങ്കുവെക്കാനും തിരുക്കുടുംബത്തിന്‍റെ പാതയില്‍ കൂടുതല്‍ ഉത്സാഹത്തോടെ വളരാനുമുള്ള സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും സ്നേഹത്തിന്‍റെയും വേദിയാകട്ടെ. (കര്‍ദിനാള്‍ ആന്‍റണി പടിയറ (പിതൃവേദി സ്ഥാപകപിതാവ്) പിതൃവേദി റൂബി ജൂബിലി ആഘോഷിക്കുമ്പോള്‍ മുമ്പോട്ടു വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആശയം ‘സാഭിമാനം സഭയോടൊത്ത്’ എന്നതാണ്. കഴിഞ്ഞ 40 വര്‍ഷം പിതൃവേദി പ്രസ്ഥാനം അതേ ലക്ഷ്യത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരുന്നത്. റൂബി ജൂബിലിയില്‍ എത്തിനില്ക്കുമ്പോഴും, വെല്ലുവിളികള്‍ നേരിടാന്‍ കുടുംബങ്ങളെ…
Read More

പിതൃദൗത്യവും പിതൃവേദിയും

എന്‍റെ അപ്പന്‍ കൊണ്ട വെയിലായിരുന്നു എന്‍റെ തണല്‍ എന്ന് ഒരു മകന്‍ കുറിക്കുമ്പോള്‍, അംഗീകരിക്കപ്പെടുന്ന പിതൃത്വത്തിന്‍റെ ആനന്ദം എത്ര വലുതാണ്! മനുഷ്യചരിത്രത്തോളം പഴക്കമുള്ളതും അടിസ്ഥാനപരമായ ബന്ധത്തെ സൂചിപ്പിക്കുന്നതുമായ വാക്കാണ് പിതാവ്. മാനവസംസ്കാരത്തിന്‍റെയും ചരിത്രത്തിന്‍റെയും അടിസ്ഥാനഘടകങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്ന ഒരു പദം. ഉത്ഭവത്തിന്‍റെ ഉറവിടങ്ങളെ തളളിപ്പറയുന്നവര്‍ക്ക് ഉറപ്പുള്ള ഭാവി അന്യമാകും; ഓര്‍മകളുടെ അവശേഷിപ്പുകളില്ലാതെ അവര്‍ കാലയവനികയ്ക്കുള്ളില്‍ മറയും. ഉറവിട ബോധ്യങ്ങളാണ് അര്‍ഥപൂര്‍ണമായ ഒരു ജീവനസാധ്യത നമുക്കൊരുക്കുന്നത്. മാതൃത്വത്തെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകള്‍ക്കിടയില്‍ പിതൃത്വം…
Read More

മനുഷ്യരില്‍ നിക്ഷേപിക്കുക

ദരിദ്രനിലേക്ക് സദാ തുറന്നുവെച്ച കണ്ണിന്‍റെ പേരായിരുന്നു യേശു. യേശുവിനെക്കുറിച്ച് എണ്ണിയാല്‍ തീരാത്ത അപദാനങ്ങളുണ്ട്. ലുത്തിനിയ പ്രാര്‍ഥനകണക്കെ എന്തുമാത്രം കാര്യങ്ങളാണ് അവന്‍റെ മേല്‍ സ്നേഹത്തോടെ ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നത്. അതിലേറ്റവും പ്രധാനപ്പെട്ടത്, അപരനുവേണ്ടിയുള്ള നരന്‍ എന്ന പ്രയോഗമാണ്. എവിടെയൊക്കെ മനുഷ്യന്‍ ഈ അപരനെ ഗൗരവമായിട്ടെടുക്കുന്നുവോ, അപരനു വേണ്ടി തന്‍റെ ജീവിതം അര്‍പ്പിക്കുന്നുവോ അവിടെയൊക്കെ യേശുവിനെ വെളിപ്പെട്ടുകിട്ടുന്നത് യേശുഭാവനയിലേക്ക് നമ്മുടെ ഭാവന ഉണരുന്നത്, ഈയൊരു ധ്യാനത്തിന്‍റെ പശ്ചാത്തലത്തിലാണ്. യേശുവിനെപ്പോലെ രൂപപ്പെടുക എന്നതോ, നമ്മള്‍ അവിടെയെത്തുകയോ…
Read More