ജീവിത ലാളിത്യം, വാക്കുകളിലെ മിതത്വം, ആശയങ്ങളിലെ ആഴം, അക്ഷോഭ്യമായ പെരുമാറ്റം, ആരെയും നോവിക്കാത്ത ഭാഷാശൈലി, വ്യക്തവും ശക്തവുമായ വ്യാഖ്യാനങ്ങള്‍- മാര്‍ ജോസഫ് പവ്വത്തിലിനെ വ്യത്യസ്തനാക്കുന്ന വിശേഷണങ്ങളില്‍ ചിലതു മാത്രമാണിത്. കേരളത്തിന്‍റെ മത, സാമൂഹ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ സവിശേഷ വ്യക്തിമുദ്ര പതിപ്പിച്ച ആത്മീയാചാര്യന്‍. കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ആഗോളതലത്തില്‍ ആദരിക്കപ്പെട്ട വ്യക്തിത്വം. ഭാരതസഭയുടെ അഭിമാനം. സീറോ മലബാര്‍ സഭയുടെ കിരീടം എന്നാണ് മാര്‍ ജോസഫ് പവ്വത്തിലിനെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിശേഷിപ്പിച്ചത്. സഹോദരഭകളുമായുള്ള സൗഹൃദവും ബന്ധവും കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധാലുവായിരുന്നു മാര്‍ ജോസഫ് പവ്വത്തില്‍. ഇതര മതവിഭാഗങ്ങളുമായും ഊഷ്മള ബന്ധം കാത്തുസൂക്ഷിച്ചു. വിവിധ മത, സാമൂദായിക നേതാക്കളുമായി സംസാരിക്കാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും അദേഹം അവസരംകണ്ടെത്തിയിരുന്നു. സ്വകാര്യ മേഖല കേരളത്തിന്‍റെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്കു നല്കിയ സംഭാവനയെക്കുറിച്ചു പലരും പ്രകീര്‍ത്തിക്കുമ്പോഴും സ്വകാര്യ, സ്വാശ്രയ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങളെ അദേഹം ശക്തിയുക്തം Read more