മുടിയനായ മടിയന്‍
“മക്കളുടെ മൂന്നു കുഞ്ഞുവയറുകളെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ടു നിറയ്ക്കാം. മുതിര്‍ന്ന മൂന്നെണ്ണത്തിന്‍റെ മുതുവയറുകള്‍ കൂടി നിറയ്ക്കണമെന്നു പറഞ്ഞാലോ? ആനപോലുള്ള ആണൊരുത്തന്‍ അനങ്ങാപ്പാറയ്ക്കു തുല്യം വീട്ടില്‍ വെറുതെയിരിക്കുമ്പോഴാ അച്ചാ, ഞാനീ വയ്യാത്ത കൈയും വെച്ച്പണിക്കു പോകുന്നത്!!” ഒടിഞ്ഞു തൂങ്ങിയ ഉണക്കച്ചുള്ളിക്കുമേല്‍ വാടിയ വെള്ളയ്ക്കാ പോലൊരു മുഖം വെച്ചപോലുള്ള പെണ്ണൊരുത്തി വിങ്ങിക്കരഞ്ഞു. കുഴതെന്നിയിട്ട് കുഴമ്പു തേച്ചു വെച്ചുകെട്ടിയ കൈയുംകൊണ്ട് പണിക്കുപോയെങ്കിലേ പനങ്കുറ്റി പോലൊരു ഭര്‍ത്താവിനും, അവന്‍റെ വൃദ്ധരായ മാതാപിതാക്കള്‍ക്കും മൂന്നു കുഞ്ഞുങ്ങള്‍ക്കും വേണ്ടി അടുപ്പുപുകയ്ക്കാനാകൂ…