കേരളത്തിലെ പലസ്തീന്‍ യുദ്ധം
നമ്മളാരും ഒരു യുദ്ധവും കണ്ടിട്ടില്ല. പൊള്ളലേറ്റ വടുക്കളൊന്നും നമ്മുടെ ദേഹത്തില്ല. ഇന്നോ നാളെയോ അല്ലെങ്കില്‍ മറ്റന്നാള്‍ ഒരു ബോംബു വീണ് നമ്മുടെ വീട് തകര്‍ന്നേക്കുമോയെന്നു ചിന്തിച്ച് നാം ആധി കൊണ്ടിട്ടില്ല. ഈ രാത്രി അവസാനത്തേതാകാന്‍ ഇടയുണ്ട് എന്നോര്‍ത്തല്ല നാം ഉറങ്ങാന്‍ കിടക്കുന്നത്. കാരണം നമ്മള്‍ ഒരു യുദ്ധഭൂമിയിലല്ല. പക്ഷേ, ഓരോ ദിവസവും ഈവിധ ചിന്തകളാല്‍ ജീവിക്കുന്ന ലക്ഷക്കണക്കിനു മനുഷ്യരുണ്ട്. ഗാസയിലും ഇസ്രായേലിലുമുള്ള ലക്ഷക്കണക്കിനു മനുഷ്യര്‍ അങ്ങനെയാണ്.അവര്‍ക്കു പരസ്പരം സംശയമാണ്. ഗാസയിലെ…