ജീവിത ലാളിത്യം, വാക്കുകളിലെ മിതത്വം, ആശയങ്ങളിലെ ആഴം, അക്ഷോഭ്യമായ പെരുമാറ്റം, ആരെയും നോവിക്കാത്ത
ഭാഷാശൈലി, വ്യക്തവും ശക്തവുമായ വ്യാഖ്യാനങ്ങള്‍- മാര്‍ ജോസഫ് പവ്വത്തിലിനെ വ്യത്യസ്തനാക്കുന്ന വിശേഷണങ്ങളില്‍ ചിലതു മാത്രമാണിത്. കേരളത്തിന്‍റെ മത, സാമൂഹ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ സവിശേഷ വ്യക്തിമുദ്ര പതിപ്പിച്ച ആത്മീയാചാര്യന്‍. കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ആഗോളതലത്തില്‍ ആദരിക്കപ്പെട്ട വ്യക്തിത്വം.
ഭാരതസഭയുടെ അഭിമാനം. സീറോ മലബാര്‍ സഭയുടെ കിരീടം എന്നാണ് മാര്‍ ജോസഫ് പവ്വത്തിലിനെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിശേഷിപ്പിച്ചത്.
സഹോദരഭകളുമായുള്ള സൗഹൃദവും ബന്ധവും കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധാലുവായിരുന്നു മാര്‍ ജോസഫ് പവ്വത്തില്‍. ഇതര മതവിഭാഗങ്ങളുമായും ഊഷ്മള ബന്ധം കാത്തുസൂക്ഷിച്ചു. വിവിധ മത, സാമൂദായിക നേതാക്കളുമായി സംസാരിക്കാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും അദേഹം അവസരംകണ്ടെത്തിയിരുന്നു. സ്വകാര്യ മേഖല
കേരളത്തിന്‍റെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്കു നല്കിയ സംഭാവനയെക്കുറിച്ചു പലരും പ്രകീര്‍ത്തിക്കുമ്പോഴും സ്വകാര്യ, സ്വാശ്രയ
മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങളെ അദേഹം ശക്തിയുക്തം പ്രതിരോധിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് അദേഹത്തിനു വ്യക്തമായൊരു കാഴ്ചപ്പാടുണ്ടായിരുന്നു. അതു ക്രൈസ്തവവിദ്യാഭ്യാസസ്ഥാപനങ്ങളുടെ സംരക്ഷണവും നിലനില്‍പ്പും ന്യൂനപക്ഷാവകാശവും മാത്രമായിരുന്നില്ല. സമൂഹത്തിന്‍റെ പൊതുവായ വളര്‍ച്ചയും വളരുന്ന തലമുറയുടെ ശോഭനമായ ഭാവിയും മികച്ച വിദ്യാഭ്യാസത്തിലൂടെ സാധ്യമാകണമെന്ന ദീര്‍ഘവീക്ഷണം അദേഹത്തിന്‍റെ നിലപാടുകളെ കരുത്തുറ്റതാക്കി. എസ്ബി കോളജ് ഉള്‍പ്പെടെ അതിരൂപതയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമല്ല, നിരവധിയായ സ്കൂളുകളും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളും അദേഹത്തിന്‍റെ ശക്തമായ പിന്തുണയിലും പ്രോത്സാഹനത്തിലും പരിപോഷിപ്പിക്കപ്പെട്ടു. ഭിന്നശേഷിക്കാര്‍ക്കായുള്ളസ്ഥാപനങ്ങളുടെ നടത്തിപ്പിനും മാര്‍ പവ്വത്തില്‍ ഏറെ പ്രാധാന്യം നൽകി. മാധ്യമരംഗത്ത് പുതിയകാലത്തിന്‍റെ വെല്ലുവിളികള്‍ നേരിടാനുള്ള ദീര്‍ഘവീക്ഷണത്തിന്‍റെ സാക്ഷാത്കാരമാണ് ചങ്ങനാശേരി കുരിശുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ വില്ലേജ്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുംപെട്ടവര്‍ ചങ്ങനാശേരി അരമനയില്‍ അദേഹത്തെ സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ തേടുകയും
ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക ചുമതലകളില്‍നിന്നു വിരമിച്ചശേഷവും ഏറെക്കാലം പൊതുവി
ഷയങ്ങളില്‍ സജീവമായി ഇടപെടുകയും അതെക്കുറിച്ചു സമൂഹത്തിന് ബോധവത്കരണം നടത്തുകയും ചെയ്തുപോന്നു.
മതം സമൂഹത്തിന്‍റെ ധാര്‍മികശക്തിയായി മാറണമെന്നും വിശ്വാസികളുടെ കൂട്ടായ്മ മൂല്യബോധമുള്ള സമൂഹ സൃഷ്ടിയുടെ ഭാഗമാണെന്നുമുള്ള അഭിപ്രായമായിരുന്നു പവ്വത്തില്‍പിതാവിന്. ആരാധനാക്രമം ആത്മീയജീവിതത്തിന്‍റെ
അവിഭാജ്യ ഘടകമാണെന്ന ഉറച്ച ബോധ്യം അദേഹത്തിനുണ്ടായിരുന്നു. സഭയുടെ ഊര്‍ജസ്രോതസാണ് അതെന്ന വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രമാണരേഖതന്നെയായിരുന്നു അതിന് അടിസ്ഥാനം. സഭയുടെ മൗലികത കാത്തുസൂക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും അദേഹം പുലര്‍ത്തിയ നിര്‍ബന്ധബുദ്ധി കടുത്ത വിമര്‍ശനത്തിനു വിധേയമായെങ്കിലും സഭയുടെ നന്മയാണു തന്‍റെ നിലപാടുകളുടെ സ്വത്വം എന്ന ബോധ്യത്തിലുറച്ചായിരുന്നു പവ്വത്തില്‍ പിതാവ് മുന്നോട്ടു നീങ്ങിയത്. ആഴവും പരപ്പുമുള്ള വായന പകര്‍ന്ന അറിവും ആധ്യാത്മിക ബോധ്യങ്ങളും ഉറച്ച നിലപാടുകള്‍ എടുക്കാന്‍ മാര്‍ ജോസഫ് പവ്വത്തിലിന് എന്നും കരുത്തേകി.വിമര്‍ശനങ്ങളോട് അദേഹം ഒരിക്കലും അസഹിഷ്ണുത കാട്ടിയില്ല. അതേസമയം ഉത്തമ ബോധ്യമുള്ള നിലപാടുകളില്‍നിന്നു വ്യതിചലിക്കാനും അദേഹം തയാറായില്ല. മാര്‍ത്തോമ്മാ വിദ്യാനികേതന്‍ എന്ന പ്രസ്ഥാനം അല്‍മായര്‍ക്കു ദൈവശാസ്ത്ര പഠനത്തിനും ആത്മീയ വളര്‍ച്ചയ്ക്കുമുള്ള അവസരമൊരുക്കി. ആരാധനാക്രമം, വിശ്വാസജീവിതം എന്നിവ മുറുകെ പ്പിടക്കുന്നതിനോടൊപ്പം സഭാമക്കളുടെ അനുദിനജീവിത പ്രശ്നങ്ങളുടെ പരിഹാരത്തിനുള്ള വഴികളും അദ്ദേഹം തേടി. ‘സത്യത്തിലും ഉപവിയിലും’ എന്നതായിരുന്നു മെത്രാഭിഷേകത്തോടനുബന്ധിച്ചു സ്വീകരിച്ചആദര്‍ശവാക്യം. അതു പാലിക്കുന്നതില്‍ പവ്വത്തില്‍ പിതാവ് ബദ്ധശ്രദ്ധനായിരുന്നു.അദേഹം തുടക്കമിട്ട അതിരൂപതാ ജീവകാരുണ്യനിധി എത്രയോ പേരുടെ ജീവിതത്തിന് അത്തണിയായി. പുരസ്കാരങ്ങളുടെ ഭാഗമായി തനിക്കു ലഭിച്ചതുകയെല്ലാം ഇതിലേക്കു സംഭാവന നല്‍കി. ‘കളര്‍ എ ഹോം’ ‘കളര്‍ എ ഡ്രീം’ എന്നീ പുതിയ പാന്ഥാവുകളിലൂടെ ജീവകാരുണ്യനിധി കൂടുതല്‍ പേര്‍ക്കു പ്രത്യാശ പകര്‍ന്നു മുന്നേറുന്നു. ഈടുറ്റ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള മാര്‍ ജോസഫ് പവ്വത്തില്‍ എഴുതിയഒരു പുസ്തകത്തിന്‍റെ പേര് ‘കരുതലും കാവലും’ എന്നായിരുന്നു. സഭയെയും ദൈവജനത്തെയും സംബന്ധിച്ചിടത്തോളം ഈ പേര് അന്വര്‍ഥമാക്കിയ ആത്മീയാചാര്യനായിരുന്നു മാര്‍ ജോസഫ് പവ്വത്തില്‍.
‘കുടുംബജ്യോതി’യുടെ ഓരോ ലക്കവും ഏറെ ശ്രദ്ധയോടെ വായിക്കുകയും വിലയിരുത്തുകയും ചെയ്യുമായിരുന്ന അഭിവന്ദ്യപിതാവിന് ഹൃദയപൂര്‍വം ആദരാഞ്ജലി അര്‍പ്പിക്കുന്നു.Related: quentin alan lenig, how to add friends on snowrunner pc, tuffy boats for sale in illinois, what makes wiglaf a worthy successor to beowulf, liberty hill sh 29 bypass, new york athletic club boxing, hagerstown md most wanted list, sentinel and enterprise police log, sublimation memorial bench blanks, how to identify a plant cell under a microscope, do blaze spawners work in the overworld, celebrity with fetal alcohol syndrome, how to check vystar pending direct deposits, blacktown city council nature strip, kaiser permanente panorama city medical records phone number,