ഭക്ഷണത്തിലെ ഭയം

ആരോഗ്യകരമായ ജീവിതത്തിന് നല്ല ഭക്ഷണം അനിവാര്യമാണ്. മതിയായ ഭക്ഷണം ലഭിക്കാത്ത കോടിക്കണക്കിനാളുകള്‍ ഇന്നും ലോകത്തിലുണ്ട്. കഷ്ടിച്ചു വിശപ്പടക്കാന്‍പോലും സാധിക്കാത്ത, ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്നവര്‍ എന്നപേരില്‍ നമ്മുടെ രാജ്യത്തുമുണ്ട് കോടിക്കണക്കിനു ജനങ്ങള്‍. കേരളത്തില്‍ ഇത്തരമാളുകള്‍ കുറവാണെങ്കിലും തീര്‍ത്തും ഇല്ലെന്നു പറയാനാവില്ല. എന്നാല്‍ നമ്മുടെ ഇപ്പോഴത്തെ പ്രശ്‌നം ലഭ്യമായ ഭക്ഷണത്തിന്‍റേതാണ്. അതിന്‍റെ പഴക്കവും പാചകത്തിലെ പോരായ്മയുമാണ്.
പഴകിയതും മായം കലര്‍ന്നതുമായ ഭക്ഷ്യവസ്തുക്കള്‍ കേരളത്തിലുടനീളം ഈയിടെയായി വന്‍തോതില്‍ പിടിച്ചെടുക്കുന്നുണ്ട്. ഹോട്ടല്‍ ഭക്ഷണം കഴിച്ചുണ്ടായ ഭക്ഷ്യവിഷബാധയും തുടര്‍ന്നുണ്ടായ ചില
മരണങ്ങളുമാണ് ഈ തീവ്രപരിശോധനയിലേക്കു നയിച്ചത്. നമ്മുടെ ഭക്ഷ്യരംഗത്ത് എത്രമാത്രം അനാ
രോഗ്യകരമായ രീതികളാണു നിലനില്‍ക്കുന്നതെന്ന വസ്തുതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഈ
ഭക്ഷ്യവസ്തുക്കള്‍ മിക്കതും വിശപ്പടക്കാന്‍ മാത്രമുള്ളതല്ല. രുചിവൈവിധ്യത്തിലൂടെ മനുഷ്യന്‍റെ രസമു
കുളങ്ങളെ ഉത്തേജിപ്പിക്കുന്ന വിഭവങ്ങളിലാണ് അപകടം കൂടുതലും പതിയിരിക്കുന്നത്. മിക്കതും മത്സ്യ,
മാംസാദികള്‍ കൊണ്ടുള്ള വിഭവങ്ങള്‍ തന്നെ. അതിര്‍ത്തികടന്നുവരുന്ന പാലിലും മായം കലരുന്നു.
പഴവര്‍ഗങ്ങളിലെയും പച്ചക്കറികളിലെയുമൊക്കെ മായവും വിഷാംശവും പണ്ടേ ചര്‍ച്ചാവിഷയമാണ്.
മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളും പഴക്കം ചെന്ന വിഭവങ്ങളും കേരളത്തില്‍ വ്യാപകമായി വിതരണം
ചെയ്യപ്പെടുന്നു. അതു മനുഷ്യജീവനുപോലും ഭീഷണിയായിരിക്കുന്നു. ജീവന്‍ നിലനിര്‍ത്തേണ്ട
ആഹാരം ജീവഹാനിക്ക് ഇടയാക്കുന്നുവെന്നത് എത്രയോ ഗുരുതരമായ വിഷയമാണ്. എന്നിട്ടും ഈ
പ്രശ്നത്തിന് ശാശ്വതമായൊരു പരിഹാരം കണ്ടെത്താന്‍ ഗൗരവമായ ശ്രമം നടക്കുന്നില്ല. പഴകിയ ഭക്ഷണം
പിടിച്ചെടുക്കുന്ന ഹോട്ടലുകളുടെ പേരുപോലും പൂര്‍ണമായി പുറംലോകം അറിയുന്നില്ല. കൃത്യമായ
ലാബ് പരിശോധന നടത്താനുള്ള സൗകര്യം ഭക്ഷ്യസുരക്ഷാ വകുപ്പിന് ഇല്ല. അതേസമയം ഭക്ഷ്യവിഷബാധ
യുടെ പേരില്‍ മരണം റിപ്പോര്‍ട്ടു ചെയ്ത കേസുകളില്‍ പാചകക്കാരനെതിരേ കേസെടുത്ത് മുന്നോട്ടു പോ
വുകയാണ്. ആരോഗ്യപരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ജീവനക്കാരുളള ഹോട്ടലുകളും
റസ്റ്ററന്‍റുകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്
ഹോട്ടലുകളില്‍ മത്സ്യമാംസാദികള്‍ വിതരണം ചെയ്യുന്ന ഏജന്‍സികളുടെ സംഭരണശാലകളില്‍
നിന്നും വന്‍തോതില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെടുത്തിരുന്നു. കളമശേരി കൈപ്പടമുകളില്‍ 500
കിലോഗ്രാം പഴകിയ കോഴി ഇറച്ചി കഴിഞ്ഞ മാസം പിടികൂടി. നൂറിലേറെ ഹോട്ടലുകള്‍ക്ക് ഇവിടെനി
ന്ന് ഇറച്ചി വിതരണം ചെയ്തിട്ടുണ്ടെന്നു കണ്ടെത്തി. രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം വന്‍തോതില്‍
പിടിച്ചെടുക്കപ്പെടുന്നു. പരിശോധന നടത്താനാവാതെ വിതരണം ചെയ്യപ്പെടുന്ന മത്സ്യവും മാംസവുമൊക്കെ
ആഹരിച്ച് മലയാളി ആരോഗ്യം നശിപ്പിക്കുകയാണ്. ഭരണകൂടവും ഉദ്യോഗസ്ഥരും കാര്യക്ഷമതയോടെ
പ്രവര്‍ത്തിച്ചാല്‍ ഈ ദുര്‍വിധിക്കു വലിയൊരളവുവരെ പരിഹാരം കണ്ടെത്താനാവും.
സ്കൂൾ കലോത്സവവേദികളില്‍ ലക്ഷക്കണക്കിനു കുട്ടികള്‍ക്ക് മികച്ച ആഹാരം തയാറാക്കി
നല്കിക്കൊണ്ടിരുന്ന പഴയിടം മോഹനന്‍ നമ്പൂതിരി ഇനിമുതല്‍ താന്‍ കലോത്സവവേദിയില്‍ ഊട്ടു
പുരയൊരുക്കാന്‍ ഇല്ലെന്നു പറയേണ്ടിവന്നത് ഭക്ഷണവുമായി ബന്ധപ്പെട്ടൊരു അനാവശ്യ വിവാദത്തിന്‍റെ
ബാക്കിപത്രമാണ്. ഒന്നര വ്യാഴവട്ടക്കാലത്തോളം രണ്ടേകാല്‍ കോടി കുട്ടികള്‍ക്ക് കലോത്സവവേളകളില്‍
ഭക്ഷണം തയാറാക്കി നല്കിയ ഒരു മനുഷ്യന് ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഭയം കലോത്സവ അടുക്കള
യില്‍ ഇത്തവണ ഉണ്ടായി എന്നു പറയേണ്ടിവന്നത് എത്രയോ ദൗര്‍ഭാഗ്യകരമാണ്. ഇങ്ങനെ പറയേണ്ടിവന്ന
സാഹചര്യം ഒരുക്കിയവരുടെ ലക്ഷ്യം ദുരുദ്ദേശ്യപരം തന്നെ. ഭക്ഷണകാര്യത്തില്‍പോലും വര്‍ഗീയതയും
വിഭാഗീയതയും ചേര്‍ത്ത് മനുഷ്യമനസിനെ വിഷലിപ്തമാക്കാനുള്ള ശ്രമം മലയാളിക്കു ചേര്‍ന്നതല്ല.
ആഹാരം വീടുകളില്‍ പാകംചെയ്തു കഴിക്കുന്നതായിരുന്നു മലയാളിയുടെ രീതി. കുറേക്കാലം
മുമ്പുവരെ സ്കൂള്‍കുട്ടികളും കോളജുവിദ്യാര്‍ഥികളുമൊക്കെ വീട്ടില്‍ തയാറാക്കുന്ന ഉച്ചഭക്ഷണമാണു
കഴിച്ചിരുന്നത്. ഇന്ന് പലവിധ സാഹചര്യങ്ങളാല്‍ പുറത്തുനിന്നുള്ള ഭക്ഷണം പതിവായി, അതൊരു
ഹരമായി. പണച്ചെലവും കൂടി. കുടുംബസമേതം പുറത്തുനിന്നു ഭക്ഷണം കഴിക്കുന്ന സംസ്കാരംതന്നെ
രൂപപ്പെട്ടിട്ടുണ്ട്. ചിലതൊക്കെ കാലത്തിന്‍റെ മാറ്റങ്ങളായി കരുതാമെങ്കിലും, കുടുംബബന്ധങ്ങളുടെ ഊഷ്മളത
നഷ്ടമാവുന്നതിന്‍റെ ലക്ഷണങ്ങള്‍ ഭക്ഷണമേശയിലും പ്രതിഫലിക്കുന്നുണ്ട്. പല കാര്യങ്ങളിലും
പഴയ രീതികളിലേക്കുള്ള തിരിച്ചുപോക്ക് അസാധ്യമാണെങ്കിലും, ആരോഗ്യകരമായ ഭക്ഷണരീതിക
ളെക്കുറിച്ചു മലയാളി ഗൗരവമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.