സാക്ഷ്യങ്ങളുടെ സിംഫണിയായി മാറേണ്ട സഭ
ഹയരാർക്കി കേന്ദ്രീകൃത സഭയില്‍ നിന്ന് ദൈവജന കേന്ദ്രീകൃതമായ സഭയിലേക്കുള്ള വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് സാധിച്ചെങ്കിലും, സഭയില്‍ ഇപ്പോഴും കേള്‍ക്കപ്പെടാതെ പോകുന്ന സ്വരങ്ങളുണ്ട് എന്ന് ഫ്രാന്‍സിസ് പാപ്പാ പറയുന്നു. “ആത്മാവ് സഭയോടു പറയുന്നതെന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ” (വെളി. 2:11). സഭാചരിത്രത്തില്‍ പുത്തന്‍ പന്തക്കുസ്തയെന്നു വിശേഷിപ്പിക്കപ്പെട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് 60 വര്‍ഷങ്ങള്‍ക്കു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പാ സഭാജീവിതത്തിന് പുതിയ ദിശാബോധം നല്കാന്‍ ശ്രമിക്കുന്നു.2020 മാര്‍ച്ച് ഏഴിനാണ് പാപ്പാ…