ഉണ്ണി സംസാരിക്കുന്നത്
കുറേക്കൂടി വാക്കിനും ജീവിതത്തിനുമിടയിലെ പൊരുത്തം എനിക്കു തരണമേ, ദൈവമേ! ക്രിസ്തുമസ് കാലത്ത് വീട്ടകങ്ങളിലും ദേവാലയങ്ങളിലുമൊക്കെ നിശ്ചയമായും ഒരുക്കുന്ന ഒന്നാണ് ക്രിസ്തുമസ് ക്രിബ്. ക്രിസ്തുമസുമായി ബന്ധപ്പെട്ട നമ്മുടെ മനോഹരമായ ഓര്‍മകളെല്ലാം ഈ ക്രിബിനെ വലംചുറ്റിയുള്ളതാണ്. അസീസിയിലെ ഫ്രാന്‍സിസാണ് ലോകത്ത ക്രിസ്തുമസ് ക്രിബിൻ്റെ ആദ്യമാതൃകയുണ്ടാക്കിയതെന്നു പറയപ്പെടുന്നു. നമ്മള്‍ വീണ്ടും വീണ്ടും സന്ദര്‍ശിക്കേണ്ട ഒരു ഓര്‍മയായിട്ടാണ് ഫ്രാന്‍സിസ് ക്രിബിനെ കണ്ടിരുന്നത്. കേള്‍ക്കുന്ന കാര്യങ്ങളേക്കാള്‍ കൂടുതല്‍ മനസില്‍ പതിയുന്നത് കാണുന്ന ദൃശ്യങ്ങളല്ലേ. ഓരോ ക്രിസ്തുമസ് കാലത്തും…