കാവലാള്‍ കടന്നുപോകുമ്പോൾ
ജീവിത ലാളിത്യം, വാക്കുകളിലെ മിതത്വം, ആശയങ്ങളിലെ ആഴം, അക്ഷോഭ്യമായ പെരുമാറ്റം, ആരെയും നോവിക്കാത്ത ഭാഷാശൈലി, വ്യക്തവും ശക്തവുമായ വ്യാഖ്യാനങ്ങള്‍- മാര്‍ ജോസഫ് പവ്വത്തിലിനെ വ്യത്യസ്തനാക്കുന്ന വിശേഷണങ്ങളില്‍ ചിലതു മാത്രമാണിത്. കേരളത്തിന്‍റെ മത, സാമൂഹ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ സവിശേഷ വ്യക്തിമുദ്ര പതിപ്പിച്ച ആത്മീയാചാര്യന്‍. കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ആഗോളതലത്തില്‍ ആദരിക്കപ്പെട്ട വ്യക്തിത്വം. ഭാരതസഭയുടെ അഭിമാനം. സീറോ മലബാര്‍ സഭയുടെ കിരീടം എന്നാണ് മാര്‍ ജോസഫ് പവ്വത്തിലിനെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ…