ഓര്‍മകളുടെ നക്ഷത്രവെട്ടം
ദീര്‍ഘകാലത്തെ സഭാസേവനത്തിനുശേഷം വിശ്രമിക്കുന്ന അഭിവന്ദ്യപിതാക്കന്മാരുടെ ക്രിസ്തുമസ് ഓര്‍മകളിലൂടെ… ചിമ്മിനിവിളക്കും പിടിച്ചൊരു പാതിരായാത്ര മാര്‍ ജോസഫ് പവ്വത്തില്‍ (ചങ്ങനാശേരി അതിരൂപതാ മുന്‍ ആര്‍ച്ചുബിഷപ്പ്) വലിയ ആകാംക്ഷയുടെയും പ്രതീക്ഷയുടെയും കാലമായിരുന്നു ക്രിസ്തുമസ് നാളുകള്‍. തീരെ ചെറുപ്പകാലത്തെ ആഘോഷങ്ങളൊന്നും തന്നെ ഓര്‍മയിലില്ല. പക്ഷേ, സ്കൂള്‍പഠനകാലത്തെ ആഘോഷങ്ങള്‍ മനസില്‍ തെളിഞ്ഞു നില്പുണ്ട്. ഹോസ്റ്റല്‍ ജീവിതത്തിൻ്റെ വിരസതകളില്‍ നിന്നും വീട്ടിലേക്കു തിരികെ വരുന്ന സമയമാണല്ലോ ക്രിസ്തുമസ് അവധിക്കാലം. ഇന്നുള്ളതു പോലുള്ള ആഘോഷങ്ങളൊന്നും അന്നു പതിവില്ല. തികച്ചും ഗ്രാമാന്തരീക്ഷത്തില്‍…
